Monday, March 6, 2017

അംഗം-1-സമ്പ്രദായഭജന-പൂജ/ 1.ഭജനാരംഭം (ഭാഗം -3-തോടയമംഗളം-1)



5.തോടയമംഗളം

ഭദ്രാചലരാമദാസർ, അന്നമാചാര്യർ, പോലകം വിജയഗോപാലയതികൾ എന്നിവരുടേതായുള്ള 5 കീർത്തനങ്ങൾ കോർത്തിണക്കിക്കൊണ്ട്, ചില മംഗളശ്ലോകങ്ങളോടും നാമാവലികളോടും കൂടി പാടുന്നതാണ് തോടയമംഗളം. ഇതിൽ ആദ്യമായി വരുന്നത് ഭഗവാന്റെ ദിവ്യനാമങ്ങൾ പറഞ്ഞുകൊണ്ട് ജയഘോഷം മുഴക്കുന്നതായ ശ്രീഭദ്രാചലരാമദാസർ രചിച്ച കീർത്തനമാണ്. 'ജയ ജാനകീരമണ' എന്ന ഈ കീർത്തനത്തിന്റെ ആദ്യ എട്ട് ചരണങ്ങൾ മാത്രമാണ് ആലപിക്കുക പതിവ്. 'ഭദ്രാദ്രിവാസ' എന്ന മുദ്ര വരുന്നതായ അന്ത്യചരണങ്ങൾ എന്തുകൊണ്ടോ പണ്ടുമുതലേ പാടുക പതിവില്ല. 'ജയ ജാനകീരമണ' കീർത്തനത്തിന്റെ തുടക്കത്തിൽ ഗണേശപരമായ ഒരു ചരണവും അന്ത്യത്തിൽ ശ്രീകൃഷ്ണകർണ്ണാമൃതത്തിൽ നിന്നും ഒരു ശ്ലോകവും ചേർത്ത് പാടുക ഇന്ന് വഴക്കമാണ്. ഇത് പുതുക്കോട്ടപദ്ധതിപ്രകാരം ശ്രീഗോപാലകൃഷ്ണഭാഗവതരാൽ ചേർക്കപ്പെട്ടതാണ്.

 

തോടയമംഗളം-കീർത്തനം 1-നാട്ട രാഗം-ജംബ താളം-ഭദ്രാചലരാമദാസർ

1   മൂഷീകവാഹന മോദകഹസ്ത
    ചാമരകർണ്ണ വിളംബിതസൂത്ര
    വാമനരൂപ മഹേശ്വരപുത്ര
    വിഘ്നവിനായക പാദനമസ്തേ                 (ജയ.....ജയ)

2.  ജയ ജാനകീരമണ ജയ വിഭീഷണശരണ
     ജയ സരോരുഹചരണ ജയ ദീനകരുണ   (ജയ.....ജയ)

3.  ജയ ലോകശരണ്യ ജയ ഭക്തകാരുണ്യ
     ജയ ദിവ്യലാവണ്യ ജയ ജഗത്പുണ്യ          (ജയ.....ജയ)

4.  സകലലോകാവാസ സാകേതപുരവാസ
     അകളങ്കനിജദാസ അബ്ജമുഖഹാസ           (ജയ.....ജയ)

5.  ശുകമുനിസ്തുതിപാത്ര ശുഭദ നിജചാരിത്ര
     മകരകുണ്ഡലകർണ്ണ മേഘസമവർണ്ണ       (ജയ.....ജയ)

6. കമനീയകോടീര കൗസ്തുഭാലങ്കാര
    കമലാക്ഷ രഘുവീര കമലാവിഹാര            (ജയ.....ജയ)

7. സമരരിപുജയധീര സകലഗുണഗംഭീര
    അമലഹൃദ്സഞ്ചാര അഖിലാർത്തിഹര       (ജയ.....ജയ)

8.  രൂപനിന്ദിതമാര രുചിരസദ്ഗുണശൂര
     ഭൂപദശരഥകുമാര ഭൂഭാരഹര                     (ജയ.....ജയ)

9.  പാപസംഘവിദാര പംക്തിമുഖസംഹാര
     ശ്രീപതേ സുകുമാര സീതാവിഹാര             (ജയ.....ജയ)

10.(ശ്രീലീലാശുകൻ-ശ്രീകൃഷ്ണകർണ്ണാമൃതം 1:100) ആദിതാളം(തിസ്രഗതി)
      മന്ദാരമൂലേ മദനാഭിരാമം
      ബിംബാധരാപൂരിതവേണുനാദം
      ഗോ ഗോപ ഗോപീജന മദ്ധ്യസംസ്ഥം
      ഗോപം ഭജേ ഗോകുലപൂർണ്ണചന്ദ്രം
    

No comments:

Post a Comment