Friday, March 17, 2017

അംഗം-1-സമ്പ്രദായഭജന-പൂജ/ 2.ഗുരുധ്യാനം (ഭാഗം -2)-ശങ്കരാചാര്യർ

ദക്ഷിണാമൂർത്തിധ്യാനത്തിനുശേഷം ശങ്കരാചാര്യധ്യാനം പാടുന്നു.

2.ശങ്കരാചാര്യധ്യാനം

1.രാഗം:മോഹനം-താളം-ജംബ-ഭാരതീതീർത്ഥസ്വാമികൾ കൃതി

ശ്ലോകം:1
ശ്രുതി സ്മൃതി പുരാണാനാം ആലയം കരുണാലയം
നമാമി ഭഗവത്പാദശങ്കരം ലോകശങ്കരം

ശ്ലോകം:2
കാലടിയിലവതരിത്ത കരുണൈപെരുംകടലേ നിൻ-
കാലടിയേ തഞ്ചമെന്ട്രു് കാലം കഴിക്കലാനേൻ
കാലഭയംതീർത്തു കടുകിയേ വന്ത് എന്തൻ 
കാലടിഓയും മുന്നേ നിൻ കാലടി ശേർപ്പിപ്പായേ

പല്ലവി:
ശ്രീ ശങ്കരാചാര്യം ഭജരേ മാനസ
അദ്വൈതവിദ്യാഗുരും സദ്വൈദികാധ്വപ്രകാശം (ശ്രീ ശങ്കരാചാര്യം ഭജരേ മാനസ)
അനുപല്ലവി:
വൈരാഗ്യശാന്ത്യാദി സുഗുണൈകനിലയം
ശ്രീവ്യാസസന്ദർശ്ശനേനാപ്ത ഹർഷം 
വേദാന്തദുഗ്ധാബ്ധി രാകാസുധാംശും
വീതാശ സന്മൗനി സംസേവിതാഘ്രിം                   (ശ്രീ ശങ്കരാചാര്യം ഭജരേ മാനസ)
ചരണം1:
സംസാരഘോരാർണ്ണവ കർണ്ണധാരം
സമ്പ്രാപ്ത സർവ്വാഗമ ശാസ്ത്ര സാരം
സംത്യക്ത്വ സർവൈഷണ ചിത്തചാരം
ശ്രീഭാരതീതീർത്ഥ ഹൃദ്പത്മ സൂരം                         (ശ്രീ ശങ്കരാചാര്യം ഭജരേ മാനസ)

നാമാവലി:
ഹര ഹര ശങ്കര, ജയ ജയ ശങ്കര

പുണ്ഡരീകം:
ആദിശങ്കരഭഗവത്പാദമൂർത്തി കീ .....ജയ്





ആദിശങ്കരാചാര്യർക്കൊപ്പം മാദ്ധ്വാചാര്യരേയും രാമാനുജാചാര്യരേയും കൂടി വന്ദിക്കുന്നതായ കീർത്തനവും ഇവിടെ ആലപിക്കാറുണ്ട്.


ശങ്കര-മാദ്ധ്വ-രാമാനുജാചാര്യ ധ്യാനം

2. രാഗം:പന്തുവരാളി/ഹംസാനന്ദി-താളം:ആദി-മീനാക്ഷീസുതർ കൃതി


പല്ലവി:
ശരണം ശരണം ശരണം ഗുരുചരണം
ശങ്കര ശ്രീമാദ്ധ്വ രാമാനുജാചാര്യം      (ശരണം ശരണം ശരണം ഗുരുചരണം)
അനുപല്ലവി:
പരമപുരുഷം പരമാനന്ദദായകം
ശിവ അനിലാത്മജ ശേഷശരാവേഷം (ശരണം ശരണം ശരണം ഗുരുചരണം)
ചരണം1:
ദ്വൈത അദ്വൈത വിശിഷ്ടാദ്വൈത
ദിവ്യജ്ഞാന പ്രചാര പ്രചണ്ഡം
ബ്രഹ്മൈവാഹാവന്ദ ബോധവിശേഷം
ഭക്തമീനാക്ഷീസുത സദ്ഗുരുവര്യം       (ശരണം ശരണം ശരണം ഗുരുചരണം)


പ്രാചീനമായ തഞ്ചാവൂർ സമ്പ്രദായപ്രകാരം ദക്ഷിണാമൂർത്തി-ശങ്കരാചാര്യധ്യാനങ്ങൾ പതിവില്ല. ഇതിനുപകരമായി ആദിഗുരുവായ നാരായണനെ ധ്യാനിക്കുന്നതായ ഒരു ശ്ലോകം ചൊല്ലുക മാത്രമേ പതിവുള്ളു.

ശ്ലോകം:


യദ്പാദാബ്ജയുഗം സുഗന്ധിതുളസീലോഭാത് ഭജന്തോപ്യഹോ
  യോഗിപ്രാർച്യഗതിം പ്രയാന്തിം മധുപാഃ യദ്ഭക്തിഹീനാസ്ത്വധഃ
  അബ്ഭക്ഷാഃ പവനാശിനോfപി മുനയഃ സംസാരചക്രേ ഭൃശം
  ഭ്രാമ്യന്തേവഗതാഗതേരിഹ മുഹുഃ തസ്മൈ നമോ വിഷ്ണവേ

No comments:

Post a Comment