ദക്ഷിണഭാരതീയ പ്രാചീനസമ്പ്രദായ ഭജനപദ്ധതി-ആമുഖം



വേദോപനിഷത്തുകൾമുതലുള്ള സത്ഗ്രന്ധങ്ങളും മഹാത്മാക്കളും
ല്ലാം നാമജപത്തെ  വാഴ്ത്തുന്നു.
ധ്യായൻ കൃതേ, യജൻ യജ്ഞൈഃ ത്രേതായാം, ദ്വാപരേ അർച്ചയൻ,

യദാപ്നോതി തദാപ്നോതി കലൗ സങ്കീർത്ത്യ കേശവം
എന്നിങ്ങിനെ കലിയുഗത്തിൽ ധ്യാന യജ്ഞ ക്രിയാ യോഗാദിസാധനകളെക്കാൾ മാഹാതമ്യം നാമസങ്കീർത്തനത്തിനുണ്ടെന്ന് പറയപ്പെടുന്നു.

നാഹം വസാമി വൈകുണ്ഠേ, യോഗിഹൃദയേ രവൗ

മദ്ഭക്തഃ യത്ര ഗായന്തി തത്ര തിഷ്ഠാമി നാരദ
എന്നാണ് ഭഗവാന്റെ വചനം. എവിടെ ഭക്തർ കൂടിച്ചേർന്ന് സങ്കീർത്തനം ചെയ്യുന്നുവോ അവിടെ ഭഗവാന്റെ സാനീധ്യമുണ്ടാവും.
“വിസൃജ്യ ലജ്ജാം യോധീതേ മന്നാമാനി നിരന്തരം

കുലകോടിസമായുക്തോ ലഭതേ മാമകം പദം”
എന്നും ഭഗവാൻ തന്നെ അരുൾ ചെയ്തിരിക്കുന്നു. ലജ്ജയേവിട്ട് നിരന്തരമായി ഭഗന്നാമം ചൊല്ലുവർക്ക് ഭഗവത്പദം ലഭ്യമാകും.
ആയതിനാൽ കലിയുഗധർമ്മം അല്ലെങ്കിൽ ഈ യുഗത്തിലെ
പ്രമുഖസാധനാമാർഗ്ഗമായി നാമസങ്കീർത്തനത്തെ ആധ്യാത്മികമാർഗ്ഗത്തിൽ ചരിക്കുന്നവരും ഭക്തരും കരുതിപോരുന്നു. ഈ മാർഗ്ഗത്തിൽ ചരിച്ച് ഭഗവത്സാക്ഷാത്കാരത്തിലെത്തിയവർ ദ്രാവിഡം മുതൽ ഗുർജ്ജരം വരേയും, മറാത്ത മുതൽ വങ്കം വരേയും ധാരാളമായി ഉണ്ടായിട്ടുണ്ട്. ഭഗവന്നാമങ്ങൾ, ഭഗവത്ഗുണങ്ങൾ, ഭഗവത്ലീലകൾ എന്നിവ പ്രേമവായ്പ്പോടെ സംഗീതസുരഭിലമായി പ്രകീർത്തിക്കുന്നതാണ് നാമസങ്കീർത്തനം അഥവ ഭജന.
                ഉദ്ദേശം 350 വർഷങ്ങൾക്കുമുൻപ് ജീവിച്ചിരന്ന ശ്രീഭഗവനാമബോധേന്ദ്ര സരസ്വതികൾ, ശ്രീ ശ്രീധരഐയ്യാവാൾ  എന്നീ യോഗീന്ദ്രന്മാരാണ് ദക്ഷിണദേശങ്ങളിൽ ഭജനപദ്ധതി പ്രചരിപ്പിച്ചത്. അതിനു 100വർഷങ്ങൾക്കു ശേഷം ജീവിച്ച മരുതാനല്ലൂർ സത്ഗുരുസ്വാമികളാണ് ഇന്നുകാണുന്ന രീതിയിലേയ്ക്ക് ദക്ഷിണഭാരതീയ സമ്പ്രദായഭജന പദ്ധതി പരിഷ്ക്കരിച്ച് നടപ്പിലാക്കിയതും പ്രചരിപ്പിച്ചതും. സമീപകാലത്ത് ജീവിച്ചിരുന്ന സത്ഗുരു ശ്രീ പുതുക്കോട്ട ഗോപാലകൃഷ്ണഭാഗവതർ, സഞ്ചീവീ ഭാഗവ്തർ, ശ്രീ അഭേദാനന്ദ സ്വമികൾ തുടങ്ങിയവർ പദ്ധതിയിലൂടെ നാമസങ്കീർത്തനം ചെയ്ത് ഭാരതഘണ്ഡത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് സത്സംഗങ്ങൾ നടത്തിയവരായിരുന്നു.

ഭാരതത്തിൽ ജീവിച്ച് ഭക്തിയിലൂടെ ദൈവാനുഗ്രഹം ലഭിച്ച് സാക്ഷാത്ക്കാരം ലഭ്യമായവരായുള്ള സന്തുക്കളാൽ രചിക്കപ്പെട്ട ശ്ളോങ്ങളും, കീർത്തനങ്ങളും, നാമാവലികളും കോർത്തിണക്കിക്കൊണ്ട് പ്രത്യേകരീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഒന്നാണ് സമ്പദായഭജനപദ്ധതി. എല്ലാ ദേവിദേവന്മാരേയും സ്തുതിക്കുന്നതായ കീർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകളിലുള്ള കീർത്തനങ്ങളും പദ്ധതിയുടെ ഭാഗമായുണ്ട്. ഗുരുക്കന്മാരാൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പദ്ധതിപ്രകാരം പാടുമ്പോൾ മാത്രമാണ് ഭജന “സമ്പ്രദായഭജന”ആവുകയുള്ളു. സംഗീതപ്രയോഗങ്ങൾക്കും വയ്യക്തികമായ പ്രകടനങ്ങൾക്കും ഉപരി ഭക്തിക്കാണ് ഭജനാലാപനത്തിൽ പ്രാമുഖ്യം. പാടുന്ന ശ്ളോങ്ങളുടേയും കീർത്തനങ്ങളുടേയും സാഹിത്യത്തിനു പ്രാധാന്യം നൽകി, അർത്ഥം മനസ്സിലാക്കി അതിനനുഗുണമായ ഭാവത്തേ ദ്യോതിപ്പിച്ചുകൊണ്ട് ഭക്തിപരമായി വേണം ഭജനചെയ്യുവാൻ. എല്ലാം ഭഗവതർപ്പണമെന്ന ബുദ്ധിയോടെ ചെയ്യുമ്പോൾ അത് ഭഗവത്പ്രീതികരമായി തീരുന്നു.

സമ്പ്രദായഭജനപദ്ധതിയ്ക്ക് പ്രധാനമായി 8 അംഗങ്ങൾ ഉണ്ട്.
1.  സമ്പ്രദായഭജന-പൂജ
2.  സമ്പ്രദായ അഷ്ടപദിഭജന
3.  ദിവ്യനാമം-ദീപപ്രദക്ഷിണം
4.  ഡോലോത്സവം
5.  പ്രബോധനം
6.  ഉഞ്ചവൃത്തി
7.  കല്യാണോത്സവം
8.  വസന്തോത്സവം-പവ്വളിമ്പു
9.  ആഞ്ജനേയോത്സവം

സമ്പ്രദായ ഭജനപദ്ധതി

അംഗം-1-സമ്പ്രദായഭജന-പൂജ

 

1.ഭജനാരംഭം

രാമ നാമം(108 കുറയാതെ എന്ന് പഴയരീതി) ജപിച്ച് കർപ്പൂര ആരതി കാട്ടി ഭജൻ ആരംഭിക്കുന്നു.

      1.പുണ്ഡരീകം


      2.ആർത്തിഹരസ്തോത്രം


      3.നാമഘോഷം


      4.ധ്യാനശ്ളോകങ്ങൾ


      5.തോടയമംഗളം 

 2.ഗുരുധ്യാനങ്ങൾ

            1.ദക്ഷിണാമൂർത്തി

            2.ശ്രീ ശങ്കരാചാര്യസ്വാമികൾ

            3.ജഗത്ഗുരു ശ്രീ ഭഗവൻനാമബോധേന്ദ്രസരസ്വതി സ്വാമികൾ

           4.ശ്രീ ശ്രീധരവെങ്കിടേശ അയ്യാവാൾ

           5.മരുതാനല്ലൂർ സത്ഗുരുസ്വാമികൾ

           6.ദത്താത്രയൻ

           7.ശ്രീ പുരന്തരദാസ് സ്വാമികൾ

          8.ശ്രീ രാഘവേന്ദ്രസ്വാമികൾ

          9.ശ്രീ സദാശിവബ്രഹ്മേന്ദ്രസ്വാമികൾ

         10.ശ്രീ ത്യാഗരാജസ്വാമികൾ

         11.ശ്രീ ഷിർഡിസായിബാബ

         12.ശ്രീ ജ്ഞാനന്ദഗിരിസ്വാമികൾ

         13.ശ്രീ ഗോപാലകൃഷ്ണഭാഗവതസ്വാമികൾ

         14.ഗുരു അഭംഗങ്ങൾ


         15.സാധു-സന്ത് അഭംഗങ്ങൾ

3.ജയദേവാഷ്ടപദി


4.ശ്രീകൃഷ്ണലീലാതരംഗിണി

6.പഞ്ചപതി

7.ഇതര ദാസശ്രേഷ്ഠരുടെ കൃതികൾ

8.ഉത്തരദേശ ഭക്തരുടെ കീർത്തനങ്ങൾ


9. ദേവതാധ്യാങ്ങൾ

    1.ശ്രീഗണപതി


    2.ശ്രീസരസ്വതി


    3.ശ്രീസുബ്രഹ്മണ്യൻ


    4.സദാശിവൻ


    5.ശ്രീഅംബിക


    6.ഹരിഹരപുത്രൻ


    7.ശ്രീമഹാവിഷ്ണു


    8.ശ്രീമഹാലക്ഷ്മി


    9.ശ്രീനൃസിംഹമൂർത്തി


   10.ശ്രീരാമൻ


   11.ശ്രീകൃഷ്ണൻ


   12.ശ്രീവെങ്കടേശൻ


   13.വിഠൽ


   14.ശ്രീഹനുമാൻ

10. ഭാഗവതസമ്പ്രദായത്തിലൂടെയുള്ള ഭഗവതാരാധനം(പൂജ)

-----------------------------------------

അംഗം-2-സമ്പ്രദായ അഷ്ടപദി ഭജന

ശ്രീ ജയദേവസ്വാമികളാൽ വിരചിതമായ ശ്രീ ഗീതാഗോവിന്ദമഹാകാവ്യം സമ്പ്രദായഭജനപദ്ധതിയിൽ ഒഴിവാക്കാനാവാത്ത ഭാഗമാണ്. ഭജനയുടെ ഹൃദയമാണ് അഷ്ടപദിയെന്ന് പറയാം. ഭക്തി ശൃഗാര രസപരിപുഷ്ടമായ രീതിയിൽ രാധാ-കൃഷ്ണ ലീലകളെ 12 സർഗ്ഗങ്ങളിലായി, 8വീതം ചരണങ്ങളുള്ള 24അഷ്ടപദികളിലായി ജയദേവസ്വാമികൾ വർണ്ണിച്ചിരിക്കുന്ന സംസ്കൃത മഹാകാവ്യമാണ് ഗീതഗോവിന്ദം. ഇതിൽ ഒന്നേങ്കിലും പാടിയെങ്കിലെ സാമ്പ്രദായഭജന ആവുകയുള്ളു. ജയദേവഗുരുവിനെ സ്തുതിക്കുന്ന ശ്ളോകങ്ങളും കീർത്തനവും പാടിയശേഷമാണ് അഷ്ടപദി പാടുക പതിവ്. രാധാകല്യാണം തുടങ്ങിയ കല്യാണരീതിയിലുള്ള ഭജനോത്സവങ്ങളിൽ ഗീതാഗോവിന്ദകാവ്യം മുഴുവനുമായി ആലപിക്കണം. അതാണ് സമ്പ്രദായ അഷ്ടപദി ഭജൻ എന്ന രണ്ടാമംഗം. ക്രമപ്രകാരം ഭജന ആരംഭിച്ച് തോടയമംഗളവും, ഗുരുകീർത്തനങ്ങളും ആലപിച്ചശേഷമാണ് അഷ്ടപദി ആരംഭിക്കുക. ഓരോ അഷ്ടപദിക്കും ഭഗവാന് ധൂപദീപങ്ങളോടെ നിവേദ്യം സമർപ്പിച്ച് കർപ്പൂരാരതിയും ചെയ്യേണ്ടതുണ്ട്.
----------------------------------

അംഗം-3-ദിവ്യനാമം-ദീപപ്രദക്ഷിണം

പൂജപര്യന്തമുള്ള സമ്പ്രദായഭജനയുടെ ശേഷം ഭഗവാനേ സങ്കൽപ്പിച്ച് ദീപം ജ്വലിപ്പിച്ചുവെച്ച്, ഭാഗവതന്മാർ ദിവ്യനാമ കീർത്തനങ്ങൾ ആലപിച്ചുകൊണ്ട് അതിനു പ്രദക്ഷിണം ചെയ്യുന്നു. ഭക്തിപ്രകടനങ്ങളായുള്ള നൃത്ത നാട്ട്യങ്ങളും ഈ അവസരത്തിൽ ചെയ്യുന്നതാണ്. 
------------------

അംഗം-4-ഡോലോത്സവം

ദേവീദേവന്മാരെ പാലും താമ്പൂലവും നൽകുക, മഞ്ചലിൽ ഇരുത്തി ആട്ടുക തുടങ്ങിയ ചടങ്ങുകളോടെ നടത്തപ്പെടുന്ന ശയനോത്സവം ആണ് ഇത്. 
--------------------------

അംഗം-5-പ്രബോധനം

ശയനോത്സവശേഷം യോഗനിദ്രയിൽനിന്നും ഭഗവാനെ ഉണർത്തുന്ന ചടങ്ങാണ് പ്രബോധനം
------------------

അംഗം-6-ഉഞ്ചവൃത്തി

ഗുരുസ്ഥാനീയനായ ഭാഗവതർ സമ്പ്രദായഭജന പാടിക്കൊണ്ട് ഭിക്ഷാടനം നടത്തുന്ന ചടങ്ങാണിത്.
-------------------------------

അംഗം-7- കല്യാണോത്സവം

പ്രതീകാത്മകമായി ഭഗവാന്റെയും ദേവിയുടേയും കല്യാണചടങ്ങുകൾ നടത്തിവെയ്ക്കുന്നു കല്യാണോത്സവത്തിലൂടെ. തെലുങ്കുവിവാഹചടങ്ങുകളാണ് ഇതിന് അവലമ്പമായുള്ളത്. കൊട്ടണോത്സവവും(മുത്തുകുത്തലും മുസലനൃത്തവും മറ്റും) ഇതിന്റെ ഭാഗമായി വരുന്നുണ്ട്.

 ---------------------------

അംഗം-8-വസന്തോത്സവം-പവ്വളിമ്പു

കല്യാണോത്സവശേഷമായോ വസന്തഋതുകാലത്തിലോ നിത്യോത്സവപര്യന്തം ഡോലോത്സവത്തിനു പകരമായി നടത്തപ്പെടുന്ന വിശേഷഭജനയാണ് ഇത്. വെങ്കടേശ്വരനും പത്മാവതിദേവിയും തമ്മിലുള്ള ലീലകളെ അനുസ്മരിച്ചുകൊണ്ട് അന്നമാചാര്യരാൽ രചിക്കപ്പെട്ട 30 കീർത്തനങ്ങളാണ് ഇതിൽ പ്രധാനമായി ആലപിക്കപ്പെടുന്നത്.
--------------------------------

അംഗം-9-ആഞ്ജനേയോത്സവം

ഭജനോത്സവങ്ങളുടെ പരിസമാപ്തികുറിച്ചുകൊണ്ട് ശ്രീആഞ്ജനേയനുപ്രത്യേക നിവേദ്യങ്ങളോടെ നടത്തപ്പെടുന്ന കീർത്തനാലാപനമാണ് ഇത്.
---------------------

  നപദ്ിയേക്കറിച്ച് കൂടൽ മനസ്സിലാക്കുവനായി െക്കൊടുക്കന്നീഡിയോകൾ കണുക>

 

 

3 comments: