Thursday, March 9, 2017

അംഗം-1-സമ്പ്രദായഭജന-പൂജ/ 1.ഭജനാരംഭം (ഭാഗം -6-തോടയമംഗളം-4)

തോടയമംഗളം-കീർത്തനം 4-രാഗം:സാവേരി-താളം:രൂപകം -വിജയഗോപാലയതികൾ

1
ദേവേശഗണ ആരാധിത ദിവ്യാബുജപാദ
ശ്രീവേങ്കടഗിരിനായക ശ്രീശാ ഹെച്ചരികാ
ജഗതീശാ ഹെച്ചരികാ
2
കലിമാനുഷകലുഷാപഹ കമനീയ സുകീർത്തേ
അലമേലുമങ്കാമോഹനമൂർത്തേ ഹെച്ചരികാ
മോഹനമൂർത്തേ ഹെച്ചരികാ
3
ജലജാസനപരിപാലന ജഗദേകനിദാന
കലശാംബുധിതടശോഭിതചരണാ ഹെച്ചരികാ
മൃദുചരണാ ഹെച്ചരികാ
4
വകുളാസന ഹരിചന്ദന വനമദ്ധ്യവിഹാരാ
സകലാഗമപരിപാലനചതുരാ ഹെച്ചരികാ
അതിചതുരാ ഹെച്ചരികാ
5
നാരായണ നരപോഷണ നരകാദിസംഹരണാ
ഹേ! രാവണമദഭഞ്ജന ധീരാ ഹെച്ചരികാ
രഘുവീരാ ഹെച്ചരികാ
6
ശ്രീകേശവ നാരായണ ഗോവിന്ദ മുരാരേ
ഹേ! മാധവ മദുസൂദന ദാമോദര ശൗരേ
മുരഹരദാമോദര ശൗരേ
7
ശേഷാചലനിലയ വരഭൂഷാമണിവലയ
രോഷാദിവിജയി മൗനിവിധേയാ  ഹെച്ചരികാ
മൗനിവിധേയാ ഹെച്ചരികാ
8
രജനീചരവരനായകകാലാ വനമാലാ
വ്രജപാലന വര വിജയഗോപാല  ഹെച്ചരികാ
ഗോവിന്ദാ ഹെച്ചരികാ


No comments:

Post a Comment